Tuesday, November 8, 2011

അമൃത ടിവിയും ലാ‌ല്‍ ജോസും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നോ?അമൃത ടിവിയില്‍ സംവിധായകന്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്ന “സിനിമാകാര്യങ്ങള്‍” എന്ന പരിപാടി സ്ഥിരമായി കാണാറുണ്ട്. സിനിമയ്ക്ക് പിന്നിലെ വ്യക്തിത്വങ്ങളെ കൂടുതലറിയാനത് ഉപകരിക്കാറുണ്ട്. ലാല്‍ ജോസിന്റെ അവതരണവും മികച്ചതാണ്. വലിയൊരു സംവിധായകായിട്ടുപോലും അതിന്റെയൊന്നും പകിട്ട് കാണിക്കാതെ മുന്നില്‍ വന്നിരിക്കുന്നയാളോട് അയാളുടെ വിഷയത്തില്‍ അജ്ഞത നടിച്ചുകൊണ്ടുള്ള അഭിമുഖം താനൊരു സംഭവമാണെന്ന് കാണിക്കാന്‍ തത്രപ്പെടുന്ന ചില അഭിമുഖക്കാര്‍ക്കെങ്കിലും ഒരു പാഠമാകേണ്ടതാണ്.

എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ കാണിച്ച സിനിമാകാര്യങ്ങളില്‍ പരിചയപ്പെടിത്തിയ സ്ഥാപനത്തില്‍ പ്രവേസനം നേടിയാല്‍ ജോലി ഉറപ്പാണെന്ന ലാല്‍ജോസിന്റെ ശുപാര്‍ശ തീര്‍ത്തും നിരുത്തരവാദപരമായിപ്പോയി. ചാലക്കുടിയിലുള്ള EPIC studio എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുകയായിരുന്നു ലാല്‍ജോസ്.
പോളരൈസെഡ് കണ്ണട ഉപയോഗിച്ച് കാണുന്ന 3D സിനിമകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമെന്നാണ് എപ്പിക് സ്റ്റുഡിയോയെ പരിചയപ്പെടുത്തിയത്. ഇപ്പോഴുള്ള സാദാ സിനിമകളെ 3D സിനിമകളാക്കാന്‍ എന്തോ വലിയ ടെക്നോളജി എപ്പിക് സ്റ്റുഡിയോ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെന്നും അങ്ങനെ ഒരോ സിനിമകളും കണ്‍‌വെര്‍ട്ട് ചെയ്യാന്‍ 200 ഓളം തൊഴിലാളികള്‍ വേണ്ടിവരുമെന്നുമാണ് ജീമോന്‍ പറയുന്നത്. ഇത് കേട്ടപാടെ അവിടെ ചേരാനായി കലാകാരന്മാരോട് ലാല്‍ജോസ് ശുപാര്‍ശ ചെയ്യുകയാണ്. മറ്റു സാധ്യതകള്‍ പോലല്ല ഇവിടെ ജോലി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തൊഴില്‍ ലഭിക്കണമെങ്കില്‍ എപികില്‍ ട്രെയിനിംഗിന് ചേരണം. 1.25 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ എപിക് അവകാശപ്പെടുന്നതുപോലെ വളരെ സാധ്യതയുള്ളതാണോ ഈ കോഴ്സ്. സാധാരണ anaglyph 3D ചെയ്യാന്‍ Aftereffects ഉപയോഗിച്ച് വളരെ ലളിതമായി കഴിയും . 3ഡിയില്‍ ഷൂട്ട് ചെയ്ത സിനിമ കോമ്പോസിറ്റ് ചെയ്യാനും വലിയ സാങ്കേതിക ജ്ഞാനമൊന്നും ആവശയമില്ല. അങ്ങനെയിരിക്കെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഫീസ് വാങ്ങി എപിക് സ്റ്റുഡിയോ എന്ത് കോഴ്സാണ് നടത്തുന്നത്?ഒരു അനുഭവസ്ഥന്റെ കുറിപ്പ് youtube ല്‍ കണ്ടത് ഇവിടെ പകര്‍ത്തുന്നു.
"Dear viewers ,my name is Mirash khan ,am a vfx artist have profesional experince in film,Stereoscoping (2d to 3d conversion) is just a portion in a compositing software ,its small area in the software,etu etra valiya karyam akenda oru course alla"

.previos week i went to Epic studios(Calicut) for taking vfx clasess .actualy this group dont have any quality to give education bcos Jeemon and all not going to take clasess,its very ordinery institute and syllabus is waste,and right now its just a franchise of Toonz animations in Calicut,its almost closed,so they r planing for another course for their existance,the owner of this company is actually One Mr;Kumar.not Jeemone !! he dnt have any technical quality and education exept buiness mind,its cheating actually, The softwres using for this method is Nothing but AFTER EFFECTS AND MOCHA.its very basic but powerful tools,for this they r charging 1.25 rs .Someone who knows this softwre can easily convert to sterioscopc http://www.blogger.com/img/blank.gifsession,otherwise u can go for good tutorials,for learning this small portion why u want to spend some lakhs. They r cheats,Before their was a rumor about Animation,samething they r trying on this course,its useless,when i was with them they got almost 200 calls for admison,i dnt know why this peoples r going after this cheats,Amrta tv pls dont support this guys,if u need the real information about sterioscopy pls call me i can help u,
Jeevan KJ

Monday, September 7, 2009

നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം, പിന്നത്തേതുംഎവിടെ തിരിഞ്ഞാലും കേള്‍ക്കാം പുതിയപാട്ടുകളെല്ലാം നിലവാരം കുറഞ്ഞവയാണെന്ന്. പുതിയ പാട്ടുകളെന്നത് ഏത് കാലത്തേതാണെന്ന് ചോദിച്ചാല്‍ എന്താവും മറുപടി - ഏകദേശം ഒരു 1995 ഡിസംബര്‍ അവസാനം എന്നാണോ?

നമ്മുടെ ഒരു ‘ഗാനതര്‍പ്പണക്കാര’നുണ്ട്. മൂപ്പര്‍ക്ക് വയലാറൊഴിച്ച് ആരെയും പഥ്യമല്ല. പണ്ടൊരിക്കല്‍ കലാകൌമുദിയില്‍ തര്‍പ്പണം നടത്തുമ്പോള്‍ ഒ എന്‍ വിയുടെ ഏതോ ഒരുഗാനത്തിനു കവ്യാംശമുണ്ടെന്നു കണ്ടെത്തിയ മഹാനാണ് ഇദ്ദേഹം. ഇത് വായിച്ച് വായിച്ച് ഇപ്പോ ഗാനാസ്വാദകര്‍ക്ക് അറിയാവുന്ന രണ്ട്പേര്‍ വയലാറും ദേവരാജനും മാത്രം. കൊള്ളാവുന്ന എല്ലാ പ്രണയഗാനങ്ങളും ഇവരുടെ മേല്‍ ചാര്‍ത്തുന്നു. പാവം ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും!

ഇപ്പോഴത്തെ ഗാനങ്ങളില്‍ ലൈംഗീകതയുടെ അതിപ്രസരമെന്നും ആക്ഷേപമുണ്ട്. മാറുമറയ്ക്കാതെ നടന്ന ഒരു തലമുറയുടെ പിന്‍ ഗാമികള്‍ വസ്ത്രധാരണത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വാചാലരാകുന്നതു പോലെ.

ഒരു ഉദാഹരണം
വിവാഹിത എന്ന സിനിമയിലെ ഗാനം
രചന നമ്മുടെ വയലാര്‍
എങ്കില്‍ സംഗീതം ദേവരാജന്‍ ആകാതെ വയ്യ.

സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈഗാനം...

ഒരു കാലത്തെ ‘യുവ’ ആയി ത്രസിപ്പിച്ച ഗാനം.
എന്റെ കൌമാര സ്വപ്നങ്ങളെ താലോലിച്ചഗാനം.

അതിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്ക് കടക്കുമ്പോഴോ...
അനുപല്ലവി ഇങ്ങനെ -

‘പിരിഞ്ഞുപോകും നിനക്കിനി ഇക്കഥ
മറക്കുവനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുനേകഴിയൂ...’

ഞാന്‍ മനസ്സിലാക്കിയ അര്‍ഥം വിശദമാക്കാം. കവി അങ്ങനെ യല്ല ഉദ്ദേശിച്ചത് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ ക്ഷമിക്കുക.

കാമുകിയുടെ കല്യാണം കഴിഞ്ഞു. ദാമ്പത്യ വല്ലരിയിലേക്ക് അവള്‍ പ്രവേശിച്ചു കഴിഞ്ഞു. സ്വാഭാവിക മായും അവിടെ ചില നടപടിക്രമങ്ങളൊക്കെയുണ്ട്. ജീവിതയാഥാര്‍ത്യത്തിനു മുന്നില്‍ അവള്‍ “മറയില്ലാതെ’’ നില്‍ക്കേണ്ടിവരും. അങ്ങനെ നില്‍ക്കുമ്പോഴുള്ള കാര്യങ്ങളോര്‍ത്താണ് നായകന് വേവലാതി.
നിറഞ്ഞമാറിലെ (പാല്‍ നിറഞ്ഞ മാറാണോ നെഞ്ച് നിറഞ്ഞിരിയ്ക്കുന്ന മാറാണോ അവോ. എന്തായാലും നിറഞ്ഞ മാറ് ) ആദ്യ നഖക്ഷതം - എന്നുവച്ചാല്‍ മേപ്പടി നായകന്‍ ഒരു പഞ്ചപാവമല്ല, മറിച്ച് അക്രമണ സ്വഭാവമുള്ള (സാഡിസ്റ്റ്?) ഒരാളാണെന്ന് വ്യക്തം. അനവധി നഖക്ഷതങ്ങള്‍ ഉണ്ടായതില്‍ ആദ്യത്തേത് മാത്രം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല ( അദ്യമായി കിട്ടിയപ്പോള്‍ ആക്രാന്തം. പിന്നെ കാര്യങ്ങള്‍ പഠിച്ചു, പാടുകള്‍ ഒഴിവാക്കാന്‍ പത്ത് എളുപ്പ വഴികള്‍ എന്നെഴുതിയ വനിത പിന്നീടാണ് നായിക കൊടുക്കുന്നത്).
ഇവരുടെ പരിശുദ്ധ ബന്ധിനിടയിലാണ് അതുവരെ പെണ്ണിന്റെ മുഖത്ത് നോക്കുക കൂടിചെയ്യാത്ത ക്രൂരനായ വരന്‍ കടന്നു വരുന്നത്. അവന്റെ കണ്ണുവെട്ടിക്കാനുള്ള വഴിയൊക്കെ നമ്മുടെ ശാലീനയായ സുമംഗലിക്കറിയാം.
‘കൂന്തലാല്‍ മറയ്ക്കുവനേ കഴിയൂ...’(അവള്‍ക്കതറിയാമെന്നതാണ് നായകന്റെ ഒരാശ്വാസം.)

ഒരു മണിയറയിലെ ആദ്യരാത്രിയുടെ നഖചിത്രം കവി ഗാനഗംഗയുടെ മാറില്‍ കോറിയിട്ടി രിക്കുകയല്ലേയെന്ന് തോന്നിപ്പോകും.

ഇത്തരുണത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ട ചില ഗാനശകലങ്ങള്‍ -

“തുള്ളിത്തുളുമ്പും നിന്‍ യവ്വനാംഗങ്ങളെ നുള്ളി നോവിയ്ക്കാനാവേശം.....

“എത്താത്തോര്‍ത്ത് മുലക്കച്ചയാക്കിയ മുത്തുക്കിളീമകളേ....’’

“കുളിക്കുമ്പോളൊളിച്ചുഞാന്‍ കണ്ടു
നിന്റെ കുളിരിന്മേല്‍ കുളിര്‍ചോരുമഴക്....’’

ഓര്‍മ്മകളില്‍ പഴയ കുളക്കടവുകളും കൈതക്കാടുകളും തികട്ടി വരുന്നില്ലേ. ഇന്നത്തെ തലമുറക്ക് അത്തരം ഭാഗ്യം വല്ലതുമുണ്ടോ? നാട്ടിമ്പുറത്തുപോലും ആള്‍ക്കാര്‍ വീട്ടിനകത്താക്കി കുളി. കൊച്ചുപുസ്ത കങ്ങളും കുളക്കടവുകളും നഷ്ടപ്പെട്ട ഒരു തലമുറ.
മാത്യഭൂമിയില്‍ എന്നാണാവോ ഗ്യഹാതുരമുണര്‍ത്തുന്ന ഇത്തരമൊരു ലേഖനം വരിക. കാത്തിരിക്കാം.

തുണ്ടു പല്ലവി-
ദൈവഭക്തിയുണ്ടെങ്കിലേ സംഗീതം ഉണ്ടാവുകയുള്ളൂവെന്ന് ഇപ്പോഴത്തെ മാഷുമാര്.
എന്നിട്ട് നല്ലസംഗീതത്തിനുദാഹരണം കാട്ടാന്‍ ദേവരാജന്‍ മാഷിന്റേതു തന്നെ വേണം.

Sunday, December 2, 2007

മോഹന്‍ലാലിന്റെ ഇമേജും വിഗ്ഗും

മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. അതിനെക്കുറിച്ച് മമ്മൂട്ടിയുടെ ഫാന്‍സിനൊഴികെ മറ്റാര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. (ലാലിന്റെ ഇപ്പോഴത്തെ അഭിനയ ശൈലിയെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. എവിടെയോ അദ്ദേഹം സ്റ്റൈലൈസ് ചെയ്യപ്പെട്ട് പോയതുപോലെ. മമ്മൂട്ടി കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ മോഹന്‍ ലാല്‍ താഴേക്ക് വരുന്നുണ്ടോ?)

വളരെ നാളായി ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്ന കാര്യം മോഹന്‍ലാലിനോട് മനോരമ ന്യൂസിലെ നേരെചൊവ്വേയില്‍ ജോണ്‍ ചോദിച്ചു, ലാലിന്റെ വിഗ്ഗിനെക്കുറിച്ച്.
പതിവുപോലെ താത്വികമായ ഒരു മറുപടിയില്‍ ലാല്‍ തെന്നിമാറി.

രജനീകാന്തും സിദ്ദീക്കും ബാലചന്ദ്രമേനോന്‍ വരെ അവരുടെ മുടിയില്ലാത്ത തല മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാലെന്തേ മടിക്കുന്നു?
അദ്ദേഹത്തിന് ഇമേജിനെ ഭയക്കുന്നുണ്ടാവാം. ഇമേജ് താരത്തെ തീവ്രമായി ബാധിക്കുന്ന തമിഴ് നാട്ടില്‍ ഇല്ലാത്ത പ്രശ്നം കേരളത്തിലുണ്ടാകുമോ?

Friday, November 23, 2007

സ്റ്റാര്‍ സിംഗര്‍ ഗായകനെതിരെ ഒരു ഗ്രൂപ്പോ?

ബൂലോഗം നിറയെ റിയാലിറ്റി ഷോകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. അതിനിടയില്‍ കോപ്പിയടി വിവാദവും മറുവാദവുമൊക്കെയായി രസകരമായി മുന്നേറുകയാണ്. തീര്‍ച്ചയായും ടി വി ചാനലുകളുടെ ചീറ്റിംഗിനെക്കുറിച്ച് ഒരു അവബോധം വളര്‍ത്താന്‍ ഇത് ഉപകാരപ്രദമായിരിക്കും. ഒരു ജനതയുടെ ആത്മാവിഷ്കാരവുമായി വന്ന കൈരളിയാണ് ഇതിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍! അവര്‍ എലുമിനേഷന്‍ നടക്കുന്ന അന്നു പോലും വോട്ട് ചേദിച്ചു കളഞ്ഞു!

പക്ഷെ ഇതിനിടയില്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ചില നീക്കങ്ങള്‍ പുറമേ നടക്കുന്നില്ലേന്നൊരു സംശയം!
നജീം നല്ല പാട്ടുകാരനാണ്. കുട്ടിയായിരിക്കുമ്പോള്‍ ഏഷ്യാനെറ്റിന്റെ തന്നെ സംഗീത മത്സരത്തില്‍ പങ്കെടുത്ത് വിജയി ആയിട്ടുള്ളയാള്‍. അരുണ്‍ഗോപനും ദുര്‍ഗയുമൊക്കെ ഒപ്പം നില്‍ക്കുന്നവരാണ്. (മറ്റ് പലരുടേയും പേരറിഞ്ഞുകൂടാത്തതുകൊണ്ടാണ് പരാമര്‍ശിക്കാത്തത്, ക്ഷമിക്കുക).
ആരാവും വിജയിയെന്ന് കുറഞ്ഞപക്ഷം ഏഷ്യാനെറ്റിന് പുറത്തുള്ളവര്‍ക്കൊന്നുമറിയില്ല (എനിക്കെങ്കിലും).
(സഹതാപ SMS കിട്ടാന്‍ വേണ്ടി ഒരു പാവത്തിനെ വച്ചു കൊണ്ടിരിക്കന്നത് പോട്ടെ. സന്നിധാനത്തിന്റെ ഗാനമേളയ്ക്ക് അയാള്‍ക്ക് മാത്രം ഇപ്പോള്‍ 25000 രൂപ കൊടുക്കണം. കക്ഷിക്ക് നിന്ന് തിരിയാന്‍ നേരമില്ലാത്ത തിരക്ക്! അയാളുടെ ദുരിതങ്ങള്‍ക്ക് അറുതിവന്നതില്‍ സന്തോഷം മാത്രം.)

ഇതിനിടയില്‍ ചില താത്പര്യങ്ങളുന്മായി കുറച്ചുപേര്‍ അലയുന്നതുപോലെ. അത് മത്സരാര്‍ത്ഥികളുടെ അഭ്യുദയകാംക്ഷികളായിരിക്കാം അല്ലായിരിക്കാം. വിജയിയെ നിര്‍ണ്ണയിക്കാന്‍‍ തിരക്കുകൂട്ടുന്നവര്‍. 40 ലക്ഷത്തിന്റെ കളിയല്ലെ. അവരുടെ താത്പര്യക്കാര്‍ വിജയി ആകേണ്ടത് അവരുടെ ആവശ്യമാകുന്നു. അതിനെന്താ ചെയ്യുക?

ഒന്നേയുള്ളൂ, വിജയി ആരെന്ന് അറിയാത്ത സ്ഥിതിക്ക് കിട്ടാന്‍ സാധ്യതയുള്ള ചിലരെയെങ്കിലും ലിസ്റ്റില്‍ നിന്നൊഴിവാക്കുക, അതാവും മാര്‍ഗം. അതിനുള്ള എളുപ്പ വഴിയാണ് ഇന്ന മത്സരാര്‍ത്ഥിക്കാണ് സമ്മാനം നല്‍കാന്‍ ചാനല്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് രഹസ്യരൂപേണ പരസ്യമാക്കുക. ചാനലിനുമേല്‍ ഒരു പരോക്ഷ സമ്മര്‍ദ്ദം! നജീമിന് സമ്മാനം കൊടുക്കാന്‍ ഏഷ്യാനെറ്റ് ഇനി രണ്ടാമതൊന്ന് ആലോചിക്കും. സമ്മാനം അയാള്‍ക്ക് കൊടുത്താല്‍ ഇത് നേരത്തെ പറഞ്ഞുറപ്പിച്ചതാണെന്ന് വരും. പിന്നെ...

ഇതൊക്കെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കാന്‍ ബൂലോഗത്തെ തലമുതിര്‍ന്നവരെയുണ്ട്.
കഴിവും ഭാഗ്യവുമുള്ളവര്‍ കൊണ്ടുപോകട്ടെ. എന്തിനാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത്?